മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചു,കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ചു;ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

Published : Apr 20, 2025, 02:43 PM IST
മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചു,കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ചു;ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

Synopsis

മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർ​ഗിൽ ഒളിവിലായിരുന്നു.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് അഗളി പൊലിസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർ​ഗിൽ ഒളിവിലായിരുന്നു. മൂന്നുപേരേയും ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ചിൽ കൽക്കണ്ടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൻറെ പൂട്ട്പൊളിച്ചായിരുന്നു മോഷണം. 

Read More:പുരുഷന്മാരിൽ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി