
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ കളമശ്ശേരിയിൽ അറസ്റ്റിൽ. കഴിഞ്ഞ മാസം 21 നാണ് സംഭവം. കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് പ്രതികൾ ഹണി (ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു സംഭവം.
ഡോക്ടറെ ആദ്യം കളമശ്ശേരിയിലെ ഒരു ഓയോ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ഡോക്ടർ എത്തിയ ഉടൻ യുവതിയുടെ രണ്ട് സുഹൃത്തുക്കളും എത്തി. തുടർന്ന് നഗ്നചിത്രങ്ങളെടുത്തു. അഞ്ച് ലക്ഷേം രൂപ തന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഡോക്ടർ വിസമ്മതിച്ചതിനെ തുടർന് ചുറ്റിക കൊണ്ട് തലക്കടിച്ചു. ഒരു വിധം മുറിയിൽ നിന് ഇറങ്ങി ഓടിയ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വാഴക്കുളം സ്വദേശി ജംഷാദ്, മരട് സ്വദേശി റോസ്‍വിൻ. നായരമ്പലം സ്വദേശി അനുപമ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ട് പേരെ കൂടി കിട്ടാനുണ്ട്. ഇവർ നിരവധി പേരെ ഇത്തരത്തിൽ വഞ്ചിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam