വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്, ഓണ്‍ലൈന്‍ വഴി വില്‍പ്പന; നിലമ്പൂരില്‍ മൂന്ന് പേര്‍ പിടിയില്‍

By Web TeamFirst Published Jun 23, 2020, 8:55 PM IST
Highlights

പരിശീലിപ്പിച്ചെടുക്കുന്ന  വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും ഓൺലൈൻ വിപണനം നടത്തുകയാണ് സംഘത്തിന്‍റെ രീതി. 
 

മലപ്പുറം: വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം  നിലമ്പൂരില്‍ വനം വകുപ്പിന്‍റെ പിടിയിലായി. നായാട്ടിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും  സംഘം  ഓൺലൈൻ വഴിയാണ് വിറ്റിരുന്നത്. സൈബർ കുറ്റകൃത്യത്തില്‍ വനം വകുപ്പ് എടുക്കുന്ന ആദ്യ വനംവന്യജീവി സംരക്ഷണ നിയമം പ്രകാരമുള്ള കേസാണിത്.

അകമ്പാടം നമ്പൂരിപ്പൊട്ടി സ്വദേശി ദേവദാസ്, സമീപപ്രദേശങ്ങളിലെ താമസക്കാരായ മുഹമ്മദ് ആഷിഫ്, തൗസീഫ് നഹ്മാൻ  എന്നിവരാണ് വനം വകുപ്പിന്‍റെ പടിയിലായത്. പരിശീലിപ്പിച്ചെടുക്കുന്ന  വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും ഓൺലൈൻ വിപണനം നടത്തുകയാണ് സംഘത്തിന്‍റെ രീതി. 

രഹസ്യവിവരത്തെ തുടര്‍ന്ന്  വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും കുറ്റകൃത്യത്തിന്ന് ഉപയോഗിച്ച മെബൈൽ ഫോണും വേട്ടപട്ടികളെയും പിടികൂടിയത്.  വന്യജീവി സംരക്ഷണ നിയമപ്രകാരവും സൈബർ നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അമേരിക്കൻ ബുൾഡോഗ്, ബുള്ളി , ഡോബർമാൻ, ലാബ്രഡോർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട  നായ്ക്കളെ വേട്ടയാടാൻ പരിശീലിപ്പിച്ച് നായാട്ട് നടത്തുന്ന രീതിയാണ് പ്രതികൾ അവംലബിച്ചത്. 

ഇത്തരം നായ്ക്കളേയും അവയുടെ കുഞ്ഞുങ്ങളേയും വൻ തുകയ്ക്കാണ് സംഘം  ഓൻലൈനില്‍ വില്‍പ്പന നടത്തിയിരുന്നത്. പത്ത് പ്രതികൾ ഈ കുറ്റകൃത്യത്തിൽ ഉണ്ടെന്ന് വനം വകുപ്പപദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. പിടിയിലായവർ ഒഴികെ ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. 

click me!