
തൃശൂർ: മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (shameer murder case) മൂന്ന് പേരെ പൊലീസ് (thrissur police) അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്.
ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെമീറിനെയാണ് (38) വെട്ടിക്കൊന്ന കേസിലാണ് മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. വൈകീട്ട് പറവട്ടാനി ചുങ്കം ബസ്സ്‌റ്റോപ്പിനടുത്ത് വെച്ച് ഓട്ടോറിക്ഷയിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷമീർ പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam