കോട്ടയത്ത് നിന്ന് മൂന്ന് വിദ്യാർത്ഥികളെ കാണാതായി

Published : Mar 02, 2020, 09:52 PM IST
കോട്ടയത്ത് നിന്ന് മൂന്ന് വിദ്യാർത്ഥികളെ കാണാതായി

Synopsis

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല.

കോട്ടയം: കോട്ടയം കാണക്കാരിയിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല.

ഇതിനിടെ, ചേർത്തലയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.

Also Read: നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തമ്പാനൂരില്‍ കണ്ടെത്തി

അതേസമയം, സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്.

Also Read: കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 267 കുട്ടികള്‍

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം