അടൂരിൽ കാർ കാനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു: നാല് പേർക്ക് പരിക്ക്

Published : Feb 09, 2022, 04:42 PM IST
അടൂരിൽ കാർ കാനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു: നാല് പേർക്ക് പരിക്ക്

Synopsis

ഓയൂർ സ്വദേശികളായ ശ്രീജ (45), ശകുന്തള (51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.  ആലപ്പുഴ ഹരിപ്പാട് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊല്ലം ഓയൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. 

ഓയൂർ സ്വദേശികളായ ശ്രീജ (45), ശകുന്തള (51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.  ആലപ്പുഴ ഹരിപ്പാട് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊല്ലം ഓയൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാല് പേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൻ്റെ ഡ്രൈവർ ശരത്, ബിന്ദു, അശ്വതി, അലൻ (14)എന്നിവരാണ് ചികിത്സയിലുള്ളവത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഓയൂർ അമ്പലമുക്ക് കാഞ്ഞിരംമൂട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു സംഘം. അമിത വേഗത്തിലെത്തിയ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് കനാലിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. കെ.എൽ.24 ടി 170 മാരുതി സ്വിഫ്റ്റാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാ‍ർ നടത്തിയ സമയോചിതമായ ഇടപെടൽ മൂലമാണ് നാല് പേരെ രക്ഷിക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് കാനലിലേക്ക് പതിച്ച കാറിൽ നിന്നും തെറിച്ച് കാനലിലെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരാണ് മരിച്ചത്. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല', വിശദീകരണവുമായി എംവി ഗോവിന്ദൻ