
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്.
രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മെയ് 5 ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്.
Also Read:- നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍