മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്

Published : Apr 07, 2026, 07:44 PM IST
drowned to death

Synopsis

കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്.

കോഴിക്കോട് : കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാണിമേലിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്. താറാവുകൾക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. മാതാപിതാക്കൾ കാണാതെ കുട്ടി കുളത്തിൽ ഇറങ്ങിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലേറും കൂട്ടത്തല്ലും; കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോ​ഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
കോടതിയുടെ നിർണായക ഇടപെടൽ, റിയാസും വീണയും വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ സമർപ്പിച്ചില്ലെന്ന ഹർജിയിൽ പൊലീസ് ഏപ്രിൽ 22 നകം റിപ്പോർട്ട് നൽകണം