തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എങ്ങനെ തോറ്റു, കാരണം തേടി സിപിഎം ജില്ലാകമ്മിറ്റിയോഗം ഇന്ന്

Published : Jun 15, 2023, 10:51 AM IST
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എങ്ങനെ തോറ്റു, കാരണം തേടി സിപിഎം ജില്ലാകമ്മിറ്റിയോഗം ഇന്ന്

Synopsis

തൃക്കാക്കര തോൽവി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്യും. എംവി ഗോവിന്ദൻ കമ്മീഷൻ അംഗങ്ങളായ എകെ ബാലൻ, ടി.പിരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം തേടി സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയോഗം ഇന്ന് ചേരും. തൃക്കാക്കര തോൽവി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്യും. എംവി ഗോവിന്ദൻ, കമ്മീഷൻ അംഗങ്ങളായ എകെ ബാലൻ, ടി.പിരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 

കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വൻ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റുകയായിരുന്നു. കനത്ത തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് വിലയിരുത്തലുണ്ടായത്. 

സീറ്റ് 100 തികയ്ക്കുന്നതിന് അപ്പുറത്ത് യുഡിഎഫ് മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ചാണ് സിപിഎം തൃക്കാക്കരയിൽ ഇറങ്ങിയത്. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനയുണ്ടായി. 

'ടിനി ടോമിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു'; ലഹരി പരാമര്‍ശത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ഉമ തോമസ് എംഎല്‍എ

ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞതായാണ് റിപ്പോർട്ട്. 

'അഡ്വ. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതി വാദി'; കടുത്ത വിമർശനവുമായി സിപിഎം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ