Thrikkakara : കള്ളവോട്ട് ആര് ചെയ്താലും നടപടി വേണം; തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് പി രാജീവ്‌

Published : Jun 01, 2022, 10:55 AM ISTUpdated : Jun 01, 2022, 10:56 AM IST
Thrikkakara : കള്ളവോട്ട് ആര് ചെയ്താലും നടപടി വേണം; തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് പി രാജീവ്‌

Synopsis

കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും പി രാജീവ്‌ പറഞ്ഞു. ഇടത് പ്രവർത്തകൻ ഉൾപ്പെട്ടത് പരിശോധിക്കട്ടെ എന്നും ഇടത് മുന്നണി പ്രവര്‍ത്തകന്‍റെ വോട്ടും കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ്‌ കൂട്ടിച്ചേര്‍ത്തു. 

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara Byelection) ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്‌ (P Rajeev). ഇടത് വോട്ടുകൾ എല്ലാം പോൾ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് പ്രവർത്തകൻ ഉൾപ്പെട്ടത് പരിശോധിക്കട്ടെ എന്നും ഇടത് മുന്നണി പ്രവര്‍ത്തകന്‍റെ വോട്ടും കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും  പി രാജീവ്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മണ്ഡലത്തിൽ യുഡിഫ് അനധികൃതമായി ചേർത്ത 7000 വോട്ടിനെതിരെ സിപിഎം പരാതി നൽകിയിട്ടുണ്ടെന്നും പി രാജീവ്‌ പറഞ്ഞു. ജോ ജോസഫ് ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ഇടത് വോട്ടിന് പുറമെ മറ്റ് വോട്ട് കൂടി സമാഹരിക്കാൻ ജോ ജോസഫിന് കഴിയും. തൃക്കാക്കരയിൽ എല്ലാ ഘടകങ്ങളും അനുകൂലമാണ്. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫും പ്രതികരിച്ചു. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പരാജയത്തേക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർ‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. 

Also Read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിങ്; വോട്ടെണ്ണൽ വെള്ളിയാഴ്ച

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനാകും. അല്ലെങ്കിൽ ആർക്കുമെങ്കിലും അനുകൂല തരംഗമെങ്കിൽ വൻ ഭൂരിപക്ഷവും വന്നേക്കാം.

PREV
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'