
കൊച്ചി: അഡ്വക്കേറ്റ് പുഷ്പ ദാസിനെ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. ഇന്ന് ചേർന്ന ജില്ലാ നേതൃയോഗമാണ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. തൃക്കാക്കരയിൽ ഇത്തവണ സിപിഎം ചിഹ്നത്തിൽ മത്സരിക്കും. തൃക്കാക്കരയിൽ ഉമ തോമസിന് എതിരാളിയായി സിപിഎം ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥിയെ നിർത്തുകയാണ്. തൃക്കാക്കരയിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥി വേണ്ട എന്നാണ് ഇത്തവണത്തെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാത്ഥി പരീക്ഷണം പാളിപ്പോയ സാഹചര്യത്തിലാണ് ഇത്. എറണാകുളം ജില്ലയിൽ എറണാകുളം, ആലുവ, തൃക്കാക്കര എന്നീ സീറ്റുകളിലാണ് സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉണ്ടായിരുന്നത്. ആലുവയിൽ എ എം ആരിഫ് മത്സരിക്കും എന്നാണ് ഒടുവിലെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam