പാലമോ അപ്രോച്ച് റോഡോ? സര്‍വത്ര ആശയക്കുഴപ്പം, കാര്യമെന്തായാലും കോഴഞ്ചേരിയിലെ ഉദ്ഘാടനം നേരത്തെയാക്കി ആരോഗ്യമന്ത്രി

Published : Mar 15, 2026, 02:48 PM IST
kozhencheery bridge conrtroversy

Synopsis

തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽ കണ്ട് ഉദ്ഘാടനം നേരത്തെയാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് വൈകിട്ട് അഞ്ചിന് തീരുമാനിച്ചിരുന്ന കോഴഞ്ചേരി പാലം അപ്രോച്ച് റോഡിന്‍റെ ഉദ്ഘാടനമാണ് വൈകിട്ട് മൂന്നുമണിയിലേക്ക് മാറ്റിയത്.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽ കണ്ട് ഉദ്ഘാടനം നേരത്തെയാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് വൈകിട്ട് അഞ്ചിന് തീരുമാനിച്ചിരുന്ന കോഴഞ്ചേരി പാലം അപ്രോച്ച് റോഡിന്‍റെ ഉദ്ഘാടനമാണ് വൈകിട്ട് മൂന്നുമണിയിലേക്ക് മാറ്റിയത്. അതേസമയം, പാലമാണോ അപ്രോച്ച് റോഡാണോ എന്നതിലും ആശയക്കുഴപ്പമുണ്ട്. പാലത്തിന്‍റെ അവസാനഘട്ട നിര്‍മാണത്തിന്‍റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. 

പാലത്തിന്‍റെ മധ്യഭാഗത്തെ ആര്‍ച്ച് അടക്കം നിര്‍മാണം പൂര്‍ത്തിയാകാനുണ്ടെന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. ആദ്യം ഇറക്കിയ പോസ്റ്ററിൽ പാലം ഉദ്ഘാടനം എന്നായിരുന്നു. എന്നാൽ, രണ്ടാമത് ഇറക്കിയ പോസ്റ്ററിൽ പാലത്തിന്‍റെ അപ്രോച്ച് റോഡ് എന്നായി. അപ്രോച്ച് റോഡ് മാത്രമാണ് തീര്‍ന്നതെന്നും പാലത്തിന്‍റെ പണി തീര്‍ന്നില്ലെന്നുമാണ് കോഴ‍ഞ്ചേരി സിപിഎം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ, പാലത്തിന്‍റെ പെയിന്‍റിങ് പണി മാത്രമേ ബാക്കിയുള്ളുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുന്നത്. അതേസമയം, എട്ടുവര്‍ഷമായി പാലം പണി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂര്‍ത്തിയാകാതെ ഉദ്ഘാടനത്തിന് ശ്രമിക്കുകയാണെന്നുമാണ് ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുതെന്ന് ഷമ മുഹമ്മദ്; അദ്ദേഹം മത്സരിക്കണോ എന്ന ചോദ്യത്തിനും മറുപടി
ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഡിജിപിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ