'പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല'; രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച്  തൃശൂർ അതിരൂപത

Published : Apr 11, 2022, 09:52 AM ISTUpdated : Apr 11, 2022, 01:22 PM IST
'പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല'; രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച്  തൃശൂർ അതിരൂപത

Synopsis

കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമർശനം.

തൃശൂർ: തമ്മിലടി രൂക്ഷമായ കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത (Thrissur archdiocese). കോൺഗ്രസ് (Congress) സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലാണ് കോൺഗ്രസിനെയും ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയേയും (Rahul gandhi) രൂക്ഷമായി വിമർശിക്കുന്ന ലേഖനം. 

പ്രസിഡൻറ് ആകാൻ ഇല്ലെന്ന് പറയുകയും പിറകിൽ നിന്ന് ചരടുവലി നടത്തുകയും ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ രീതി. നേതൃനിരയിലുള്ള രാഹുലിന്റെ ഇത്തരം നിലപാടുകളും രീതികളും ഇരട്ടത്താപ്പാണെന്നും അത് ജനം അംഗീകരിക്കില്ലെന്നും ലേഖനം തുറന്നടിക്കുന്നു. 

പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളും കോൺഗ്രസ് നേരിട്ട നാണംകെട്ട പരാജയമടക്കം ചൂണ്ടിക്കാട്ടിയാണ് ലേഖനത്തിലെ വിമർശനങ്ങൾ. 

'സുധാകരനല്ല കോൺഗ്രസ്, അജണ്ട നടപ്പാക്കുകയാണ്'; കെപിസിസി അധ്യക്ഷനെതിരെ വീണ്ടും കെവി തോമസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും കെ വി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് കെ വി തോമസ് പറയുന്നത്. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും  നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നുമാണ് കെ വി തോമസ് ചോദിക്കുന്നത്. തനിക്ക് സോണിയാ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും, നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെവി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. കോൺഗ്രസ് എന്നാൽ സുധാകരനല്ലെന്നും കെ വി തോമസ് ഓർമ്മപ്പെടുത്തുന്നു. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരായ അച്ചടക്കനടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് എഐസിസി. അച്ചടക്കസമിതി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും. പിണറായി സ്തുതിയോടെ തോമസിനോട് മൃദുസമീപനം എടുത്തവരടക്കം സംസ്ഥാനത്തെ മുഴുവൻ നേതാക്കളും നടപടി എന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്. 

കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെവി തോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി പിണറായിയെ പുകഴ്ത്തി കെ റെയിലിനെ പിന്തുണച്ച തോമസും കോൺഗ്രസ്സും തമ്മിലെ ബന്ധം തീരാൻ ഇനി സാങ്കേതിക നടപടി ക്രമം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സ്ഥിതി. വിലക്കിലും അച്ചടക്ക നടപടിയിലും കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൻറെ ഭാഗമായാണ് കെപിസിസി ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടത്. എ കെ ആൻ്റണി അധ്യക്ഷനായ സമിതി ഉടനെ യോഗം ചേരുന്നതും സംസ്ഥാന ഘടകത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും