
തൃശ്ശൂർ: ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ്. പാട്ടുകളും കളികളും സദ്യയുമൊക്കെയാണ് മറ്റ് ആഘോഷങ്ങളിൽ നിന്നും ഓണത്തെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ ഈ ഓണനാളുകളിൽ ശ്രദ്ധേയമാകുകയാണ് തൃശ്ശൂർ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്.
സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചത്. വെസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സലീഷ് എൻ ശങ്കരൻ രചിച്ച ഗാനം ആലപിച്ചതും ഈണമിട്ടതും കാസർക്കോട്ട് നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. ഗാനത്തിൽ പൊലീസുകാരും കുടുംബങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. 'തുമ്പതീർത്ത പൂക്കളം പുതു ഗന്ധമായി ഭൂമിയിൽ..' എന്ന് തുടങ്ങുന്ന ഗാനം മലയാളികളുടെ മനസ്സിൽ ഇതിനോടകം തന്നെ ഇടം നേടിക്കഴിഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നിൽ. പാലക്കാട് അട്ടപ്പാടിയിലെ സ്കൂളിൽ സംഗീത ആധ്യാപകനായ കുഞ്ഞികൃഷ്ണനെ മുഖ്യധാരയിലെത്തിക്കണം എന്ന് തോന്നിയതോടെയാണ് പൊലീസ് പാട്ട് ചിട്ടപ്പെടുത്താൻ കുഞ്ഞികൃഷ്ണനെ ഏൽപ്പിച്ചത്.
പൊലീസുകാരും കുടുംബാംഗങ്ങളുമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഷനിലെ ഓണാഘോഷവും ചിത്രീകരിച്ചു. എന്തായാലും സിറ്റി പൊലീസിന്റെ വെബ്സൈറ്റിലുള്ള പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam