സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ

Published : Dec 25, 2025, 03:44 AM IST
Suresh Gopi

Synopsis

ക്രിസ്മസ് ആഘോഷ വേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ വിമർശിച്ച് കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ്. വേദിയിൽ വെച്ച് തന്നെ ശക്തമായ മറുപടി നൽകി സുരേഷ് ഗോപി.

തൃശൂർ: തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോൺഗ്രസ് കൗൺസിലറുടെ വിമർശനം. ക്രൈസ്തവർക്കെതിരായ ആക്രമങ്ങളെ സംബന്ധിച്ചാണ് കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ് പരാമർശിച്ചത്. ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് ഉത്തരേന്ത്യൻ ജനങ്ങൾ അനുഭവിക്കുന്നതെന്ന് ബൈജു വർഗീസ് വേദിയിൽ പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കയ്യോടെ മറുപടി നൽകി. ഉത്തരേന്ത്യയിൽ നാടകം കാട്ടിക്കൂട്ടന്നവർ ആരൊക്കെയാണെന്ന് കോൺഗ്രസുകാരോട് ചോദിക്കൂവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. രാഷ്ട്രീയത്തിന് വേണ്ടിയുള്ള വക്ര പ്രവർത്തനങ്ങളാണ് ഇത് എന്നും സുരേഷ് ഗോപി വിമർശിച്ചു. തൃശൂരിലെ റസിഡന്റ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമർശനവും മറുപടിയും. വേദിയിലുണ്ടായിരുന്ന ദേവനും സുരേഷ് ഗോപിയെ പിന്തുണച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

SSLC Result 2026| എസ്എസ്എൽസി ഫലം എങ്ങനെ അറിയാനാവും? 10 വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ്, വാട്‌സ്ആപ്പ്; അറിയേണ്ടതെല്ലാം
കള്ളം പറയുന്നില്ല ,മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നു,ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുന്നു: പി ജെ കുര്യന്‍