തൃശ്ശൂര്‍ തോൽവി: മേയറെ വിളിച്ചുവരുത്തി സിപിഎം; സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്ന് എംകെ വര്‍ഗീസ്

Published : Jun 11, 2024, 05:18 PM IST
തൃശ്ശൂര്‍ തോൽവി: മേയറെ വിളിച്ചുവരുത്തി സിപിഎം; സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്ന് എംകെ വര്‍ഗീസ്

Synopsis

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്ച നടത്തി

തൃശ്ശൂര്‍: തൃശ്ശൂരിലെ തോൽവിയിൽ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെ മേയർ എം.കെ. വർഗീസിനെ സിപിഎം വിളിച്ചുവരുത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി മേയര്‍ എം.കെ വർഗീസുമായുമായി കൂടിക്കാഴ്ച നടത്തി. 

സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയവൽക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. തന്നെ മേയറാക്കിയത് സിപിഎമ്മാണ്. അവരുടെ നയം ഉൾക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരു സ്ഥാനാർഥിക്ക് എന്റെ ചേംബറിൽ വരാൻ അവകാശമില്ലേ? വന്നയാൾക്ക് താൻ ചായ കൊടുത്തത് തെറ്റാണോ? വൈറ്റ് പാലസ് ഹോട്ടലിൽ ഒരു യോഗത്തിനാണ് താൻ പോയത്. തൊട്ടടുത്ത ഭാരത് ഹോട്ടലിൽ ചായ കുടിക്കാൻ പോയപ്പോൾ സുരേഷ് ഗോപിയെ കണ്ടു. സുരേഷ് ഗോപി ഫിറ്റാണോ എന്ന പ്രസ്താവനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. ഞാൻ മറ്റൊരു കാര്യത്തിന് പോയതാണ്. അപ്പോൾ അദ്ദേഹം മാധ്യമ വാർത്തകളെപ്പറ്റി പറഞ്ഞു. തുടർന്നാണ് വിശദീകരണം നൽകാൻ വാർത്താ സമ്മേളനം വിളിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡെറാഡൂണിൽ വിദേശ വനിതകൾ പിടിയിൽ! നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നു, വ്യാജ ആധാറും പാൻകാർഡുമായി കഴിഞ്ഞിരുന്നത് വർഷങ്ങൾ
യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, അതിക്രമം കാരവാനിൽ, ബിഎൻഎസ് 75 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ്