കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ നഷ്ടങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി, ബസ് ഉടമകളുമായി ഈ മാസം 13-ന് പ്രത്യേക ചർച്ചയും നടത്തും
- Home
- News
- Kerala News
- Malayalam News Live: പ്രിയദർശിനി സൗജന്യ യാത്രയിൽ സുപ്രധാന നീക്കവുമായി സർക്കാർ, പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച
Malayalam News Live: പ്രിയദർശിനി സൗജന്യ യാത്രയിൽ സുപ്രധാന നീക്കവുമായി സർക്കാർ, പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലെ കൗൺസിലിംഗിലാണ് പെണ് കുട്ടിയുടെ വെളിപ്പെടുത്തൽ.
Malayalam News Live: പ്രിയദർശിനി സൗജന്യ യാത്രയിൽ സുപ്രധാന നീക്കവുമായി സർക്കാർ, പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച
Malayalam News Live: ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു, ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു; സംഭവം വർക്കല
ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു
Malayalam News Live: ചരിത്രത്തിലാദ്യം, കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ച് കെഎസ്‍യു, നേടിയത് പ്രധാന സീറ്റുകളുൾപ്പെടെ
കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ച് കെഎസ്‍യു. കോട്ടയം മെഡിക്കൽ കോളേജില്‍ കെഎസ്‍യു യൂണിയൻ ഭരണം പിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്
Malayalam News Live: പണ്ടേ പതിവ്, ഇപ്പോഴും തുടരുന്നു, ജയിലില്‍ നിന്നിറങ്ങി നാലുമാസത്തിന് ശേഷം വീണ്ടും തിരിച്ച് കേറി; വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍
മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍
Malayalam News Live: മൗനം വെടിഞ്ഞു, ചിഹ്നം പോയാലും അടിത്തറ തകരില്ല ; പട നയിക്കാൻ നേരിട്ടിറങ്ങി മമത
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം നിലനിർത്തുന്നതിനായി നിയമപോരാട്ടം തുടരുകയാണെന്നും, ചിഹ്നം നഷ്ടപ്പെട്ടാൽ പോലും തൃണമൂൽ കോൺഗ്രസിന്റെ ജനകീയ അടിത്തറയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും മമത പറഞ്ഞു.
Malayalam News Live: മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു, ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവിന്‍റെ ഭാര്യയുടെ പേരും; ജനപ്രവാഹമായി പൊതുദർശനം
അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നില്ല
Malayalam News Live: കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്ങും മർദ്ദനവും; 4 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്‌പോർട്‌സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല.
Malayalam News Live: ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്
മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നു. വിമതപക്ഷം കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുത്തതോടെ, ഓഫീസ് തിരികെ ലഭിക്കാൻ നിയമനടപടിക്ക് ഒരുങ്ങുകയാണ് മമത പക്ഷം
Malayalam News Live: അൻസിബയെ വിളിച്ചുവരുത്തി പൊലീസ്, മണിക്കൂറുകൾ കാത്തിരുന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല, ഉദ്യോഗസ്ഥൻ ഇല്ലെന്ന് മറുപടി; നിരുത്തരവാദമെന്ന് താരം
ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തിയ നടി അൻസിബ ഹസനെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് പൊലീസ് മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം മടക്കി അയച്ചു. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അൻസിബ പ്രതികരിച്ചു
Malayalam News Live: 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; കസ്റ്റിഡിയിലെടുത്ത 6 പേരെയും വിട്ടയച്ചു, പൊലീസ് പറയുന്നത് മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന്
പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു
Malayalam News Live: യുവാവിന്‍റെ ഫോണില്‍ 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങള്‍, കണ്ടുപിടിച്ചത് നാട്ടുകാർ; പ്രതി കീഴടങ്ങി
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Malayalam News Live: ജനൽ തകർത്ത് ചോദ്യപ്പേപ്പർ മോഷണം; ഭോപ്പാൽ ആർജിപിവി സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി
'സ്കൂൾ ഓഫ് ബയോടെക്നോളജി' വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കംപ്യൂട്ടർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷാ വിഭാഗത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചോദ്യപ്പേപ്പറുകൾ അടങ്ങിയ ഒൻപതോളം സീൽ ചെയ്ത പാക്കറ്റുകളാണ് കാണാതായത്.
Malayalam News Live: പാലയിൽ കോൺഗ്രസിന് ഞെട്ടൽ, വോട്ടെടുപ്പിൽ തോറ്റു, ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം വിട്ടുനൽകി; ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ പ്രതിഷേധം
ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതിനെച്ചൊല്ലി പാലാ നഗരസഭയിൽ കനത്ത തർക്കം. ഭരണകക്ഷിയായ കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന്, കൗൺസിൽ യോഗത്തിലെ വോട്ടെടുപ്പിലൂടെ പ്രതിപക്ഷം വിഷയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു
Malayalam News Live: 'ഇതാണോ കുട്ടികൾ പഠിക്കേണ്ടത്?' ജമ്മു-കശ്മീരിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിച്ച് സ്കൂൾ ബുക്ക്, വിമർശനം ശക്തം
ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളില്‍ നൽകുന്ന പുസ്തകത്തിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്നതായി പരാതി
Malayalam News Live: 'അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ, അല്ലാതെ വിശ്വസിക്കില്ല'; അമ്മ പ്രസിഡന്‍റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അൻസിബ
'അമ്മ' പ്രസിഡന്‍റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ വാദത്തെ തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം സൂപ്പർതാരങ്ങൾ നേരിട്ട് പറയണമെന്നും അല്ലാതെ ശ്വേതയുടെ വാക്ക് വിശ്വസിക്കാനാകില്ലെന്നും അൻസിബ വ്യക്തമാക്കി
Malayalam News Live: കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Malayalam News Live: ബെംഗളൂരുവിൽ ഡേ കെയർ സെന്ററിൽ കുരുന്നുകളോട് ക്രൂരത; മുൻ ആയ സുജാത അറസ്റ്റിൽ, ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയെന്ന് പൊലീസ്
സുജാതയാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Malayalam News Live: വധശ്രമ കേസ് - ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി; പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല
വധശ്രമ കേസിൽ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്.
Malayalam News Live: 'മുഴുക്കുടിയൻ, ഇതിന് ഞങ്ങളില്ല', കുടുംബം തീരുമാനിച്ചു; പക്ഷേ ബന്ധം സ്ഥാപിക്കാനെന്ന് നടിച്ച് എത്തിയ യുവാവ് ചെയ്തത് കൊടും ക്രൂരത
തീരുമാനിച്ചുറപ്പിച്ച വിവാഹാലോചനയിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിലുള്ള പ്രതികാരമായി, പെൺകുട്ടിയുടെ അമ്മാവനെ യുവാവ് അടിച്ചുകൊന്നു
Malayalam News Live: എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം; കാരണം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ തർക്കം
വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം.