തൃശ്ശൂർ കോൺഗ്രസ് ഓഫീസ് ആക്രമണം, 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Published : Jul 02, 2022, 01:31 PM IST
തൃശ്ശൂർ കോൺഗ്രസ് ഓഫീസ് ആക്രമണം, 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Synopsis

കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ഓഫീസിന് നേരെയായിരുന്നു ആക്രമണം, പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തൃശ്ശൂർ: കുട്ടനെല്ലൂർ കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ ജീവൻ, സുനിൽ, ജോയ‍്‍സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മാധവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും