International Anti-Corruption Day : കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ സർജൻ പിടിയിൽ

By Web TeamFirst Published Dec 9, 2021, 11:15 AM IST
Highlights

തൃശൂർ മെഡിക്കൽ കോളജിലെ സർജൻ ഡോ.കെ.ബാലഗോപാൽ ആണ് വിജിലൻസിൻ്റെ പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.

തൃശ്ശൂർ: രോ​ഗിയിൽ നിന്ന് കൈക്കൂലി (Bribe)  വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ (Thrissur Medical College) സർജൻ ഡോ.കെ.ബാലഗോപാൽ (K Balagopal) ആണ് വിജിലൻസിൻ്റെ (Vigilance) പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.

വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇന്ന് ലോക അഴിമതി വിരുദ്ധ ദിനമാണ്.

പ്രദീപിൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ ഞെട്ടലിൽ പുത്തൂര്‍ 

കൂനൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ (Army helicopter crash) മരിച്ച മലയാളി സൈനികന്‍ പ്രദീപ്  (Pradeep) അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമാ പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടമുണ്ടായത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിണ്‍ദേവ്‌സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍. അച്ഛന്‍ രോഗിയായതിനാല്‍ വിവരം അറിയിച്ചിരുന്നില്ല. രാത്രി ഏഴരയോടെ മരണത്തെ സംബന്ധിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും ഒമ്പതരയോടെയാണ് സ്ഥിരീകരണമുണ്ടായത്. അച്ഛന്റെ ചികിത്സക്കുവേണ്ടിയാണ് പ്രദീപ് നാട്ടിലെത്തിയത്. (കൂടുതൽ വായിക്കാം..)

click me!