കൊലപാതകം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; പെരുമ്പിലാവ് കൊലപാതകത്തില്‍ പ്രതികളുടെ മൊഴി

Published : Mar 22, 2025, 09:44 AM IST
കൊലപാതകം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; പെരുമ്പിലാവ് കൊലപാതകത്തില്‍ പ്രതികളുടെ മൊഴി

Synopsis

അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.

തൃശൂർ: തൃശൂർ പെരുമ്പിലാവ് കൊലപാതകം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. പ്രതികൾ എല്ലാവരും ലഹരി കടത്ത് കേസുകളിൽ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്.

തൃശൂർ പെരുമ്പിലാവിൽ ഇന്നലെ രാത്രയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്. കേസിൽ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ഉള്ള ബാദുഷ അടക്കം നാല് പേർ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖിൽ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍.

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ