
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ അവധിക്കാലത്തിന് മുന്നോടിയായാണ് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈക്കോ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു.
ഓട്ടോറിക്ഷയിൽ 14 കുട്ടികൾ! വഴിയിൽ തടഞ്ഞ് പൊലീസ്, ഡ്രൈവർക്ക് പിഴ ചുമത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam