
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. പാപ്പാലയിൽ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാപ്പാല റോയൽ എൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബാബുക്കുട്ടൻ. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നിൽ നിന്ന ബാബുകുട്ടനെ അമിതവേഗതയിൽ എത്തിയ മിനി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇതിനിടെ, തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്ഐ മരിച്ചു. വിഴിഞ്ഞം സ്വദേശി ഗ്രേഡ് എസ്ഐ സെൽവരാജ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബാലരാമപുരത്ത് വച്ചായിരുന്നു അപകടം. സെൽവരാജ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam