പ്രതികൾ കോൺഗ്രസ്, സിപിഎം, ബിജെപി ബന്ധമുള്ളവർ; മൂന്നര വർഷം പിന്നിട്ടിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് സ്‌തംഭനാവസ്ഥയിൽ

Published : Oct 17, 2026, 09:07 AM IST
thrissur pooram

Synopsis

തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ആറുമാസം പിന്നിട്ടിട്ടും തുടർനടപടികളില്ല. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേർ പ്രതികളായ കേസ് രാഷ്ട്രീയ സമ്മർദ്ദത്താൽ പൂഴ്ത്തിവെച്ചതായി ആക്ഷേപമുണ്ട്. കേസ് നീട്ടിക്കൊണ്ടുപോകാൻ തുടരന്വേഷണത്തിന് നീക്കം നടക്കുന്നതായും സൂചനയുണ്ട്.

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സംഭവത്തിൽ ഏഴുപേരെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആറുമാസം പിന്നിട്ടിട്ടും ഈ അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെയോ കോടതിയുടെയോ മുൻപിൽ ഇതുവരെ എത്തിച്ചിട്ടില്ലെന്നതാണ് വസ്തുത.

തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാതെ കേസിൽ തുടരന്വേഷണം നടത്താൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. കേസന്വേഷണം നീട്ടിക്കൊണ്ടുപോകാനാണിതെന്ന സംശയം ശക്തമാണ്. കേരളത്തിൽ വലിയ വിവാദമായ കേസിൻ്റെ ഭാവി ഇനി എന്താകുമെന്നതും ഇതോടെ അനിശ്ചിതത്വത്തിലായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടിക്കേസ്: പിണറായി വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല
വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും; വിവാദമാക്കേണ്ടെന്ന് മായിൻ ഹാജി