തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

Published : May 04, 2025, 08:31 PM ISTUpdated : May 04, 2025, 08:33 PM IST
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

Synopsis

തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ്  ഉദ്യോഗസ്ഥന് പരിക്ക്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.

തൃശൂര്‍: ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.

പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. രാത്രി എട്ടരയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി