ഭാര്യയെ മർദ്ദിച്ച കേസ്; ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതോടെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

Published : Jun 19, 2026, 08:45 AM IST
A R Sreekumar

Synopsis

ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിലും ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിലും പ്രതിയായ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാർ പാർട്ടി സ്ഥാനം രാജിവെച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ശ്രീകുമാർ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.

തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാർ പാർട്ടി സ്ഥാനം രാജിവെച്ചു. മർദ്ദനത്തിന് പിന്നാലെ, പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് രണ്ടാമതും കേസെടുത്തതോടെയാണ് രാജി. ബിജെപി സംസ്ഥാന അധ്യക്ഷനാണ് ശ്രീകുമാർ രാജിക്കത്ത് സമർപ്പിച്ചത്. 'തന്റെ ചോരയ്ക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു' എന്ന് ആരോപിച്ചുകൊണ്ടാണ് ശ്രീകുമാർ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്.

സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ശ്രീകുമാർ തന്നെ ക്രൂരമായി മർദ്ദിച്ചതായും, മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കാണിച്ച് ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് ശ്രീകുമാറിനെതിരെ ആദ്യ കേസെടുത്തു. ഈ കേസിൽ കോടതി ഇടപെട്ട്, ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസ്. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രിയങ്കയ്ക്ക് നേരെ ഗുണ്ടാ ഭീഷണിയുണ്ടായി. കൊലപാതക കേസുകളിൽ അടക്കം പ്രതിയായ കല്ലാടൻ ഗിരീഷ് എന്ന ഗുണ്ടാ നേതാവ് പ്രിയങ്കയുടെ വീട്ടിൽ അതിക്രമിച്ചുകയറി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കള്ളസാക്ഷി പറയാൻ പ്രേരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഈ സംഭവത്തിൽ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ശ്രീകുമാർ രണ്ടാം പ്രതിയാണ്. രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്യപ്പെടുകയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ.ആർ ശ്രീകുമാർ രാജിക്കത്ത് നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പകർച്ചവ്യാധി പ്രതിരോധം: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; പരാതിയിൽ കഴമ്പില്ല, കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്
പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ; ഞായറാഴ്ച വീടുകളിൽ ശുചീകരണ യജ്ഞം നടത്തും