
തൃശ്ശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു.
ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്‍റെ മൃതദേഹങ്ങള്‍ കണ്ടത്. പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam