വനത്തിൽ കാണാതായ വാച്ചൻ രാജനായി തണ്ടർബോൾട്ടിന്റെ സ്പെഷ്യൽ ഡ്രൈവ് ; സൈലന്‍റ്‍വാലി കാടുകളിൽ പരിശോധന തുടരുന്നു

Web Desk   | Asianet News
Published : May 21, 2022, 09:54 AM IST
വനത്തിൽ കാണാതായ വാച്ചൻ രാജനായി തണ്ടർബോൾട്ടിന്റെ സ്പെഷ്യൽ ഡ്രൈവ് ; സൈലന്‍റ്‍വാലി കാടുകളിൽ പരിശോധന തുടരുന്നു

Synopsis

രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്

പാലക്കാട്: വനത്തിനുള്ളിൽ (forest)കാണാതായ വനംവകുപ്പ് വാച്ചറെ(forest watcher) കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്(special drive). സൈലന്‍റ്‍വാലി കാടുകളിൽ ആണ് രാജനായി പ്രത്യേക തെരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ(thunder bolt) നേതൃത്വത്തിലാണ് തെരച്ചിൽ. കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.  

രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു. 


രാജനെ വന്യമൃഗങ്ങള്‍ അപായപ്പെടുത്തിയതല്ലെന്ന് പൊലീസ്; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്


പാലക്കാട്: വനംവകുപ്പ് വാച്ചർ രാജന്‍റെ (Rajan) തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ്  കഴിഞ്ഞ ദിവസം നിർത്തിയത്. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും വീട്ടിലെത്തിയത് ദുഖഃവാർത്തയുമായിരുന്നു. മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം': കെ ബി ​ഗണേഷ്കുമാർ‌
ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം