'ഡിജിപിയായത് എസ്എൻഡിപി കാർഡിൽ': ടിപി സെൻകുമാറിനെതിരെ തുഷാർ വെള്ളാപ്പള്ളി

Web Desk   | Asianet News
Published : Feb 03, 2020, 02:18 PM ISTUpdated : Feb 03, 2020, 06:40 PM IST
'ഡിജിപിയായത് എസ്എൻഡിപി കാർഡിൽ': ടിപി സെൻകുമാറിനെതിരെ തുഷാർ വെള്ളാപ്പള്ളി

Synopsis

വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നെങ്കിൽ സെൻകുമാർ ഡ‍ിജിപിയായിരുന്നപ്പോൾ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും തുഷാർ ചോദിച്ചു. 

കട്ടപ്പന: മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ വിമർശനവുമായി ബി‍ഡ‍ിജെഎസ് സംസ്ഥാന പ്രസിഡന്‍റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡിജിപിയായതെന്ന് പറഞ്ഞ തുഷാർ യോഗത്തിനെ തകർക്കാൻ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകൾ എന്നും സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെയാണ് ഉയർന്ന് വന്നിട്ടുള്ളതെന്നും കട്ടപ്പനയിൽ പറഞ്ഞു. 

എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും. വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നെങ്കിൽ സെൻകുമാർ ഡ‍ിജിപിയായിരുന്നപ്പോൾ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും തുഷാർ ചോദിച്ചു. 

മകളുടെ കല്യാണം നടത്താൻ വേണ്ടി മാത്രം യൂണിയൻ സെക്രട്ടറിയുടെ നിർബന്ധപ്രകാരം എസ്എൻഎഡിപി അംഗത്വമെടുത്തയാളാണ് സെൻകുമാറെന്നും തുഷാർ ആക്ഷേപിച്ചു. ഇതിനപ്പുറം സെൻകുമാറിന് എസ്എൻഡിപിയുമായി ഒരുബന്ധവുമില്ലെന്ന് തുഷാർ ആവർത്തിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ