'എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം'; തുഷാർ വെള്ളാപ്പള്ളി

Published : Jan 21, 2026, 08:22 AM IST
Thushar Vellapally

Synopsis

എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തില്‍ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തില്‍ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വിഡി സതീശന് എതിരായ വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങളിലും തുഷാർ പ്രതികരണം നടത്തി. സതീശനെ വ്യക്തിപരമായി ഉന്നംവെച്ചല്ല വിമർശനങ്ങളെന്നും സതീശന്‍റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രം എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മുസ്ലീം ലീഗിനെതിരെയും തുഷാർ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.  ഐക്യ നീക്കം യുഡിഎഫിന് എതിരെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് മുസ്ലിം ലീഗാണ്. എസ്എൻഡിപിക്കും എൻഎസ്എസിനും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന നയമില്ല. മുസ്ലീം വിഭാഗത്തെ മാറ്റി നിർത്തിയിട്ടില്ല. അവർ സ്വയം മാറി നിൽക്കുന്നു എന്നും തുഷാർ പറയുന്നു.

അതുപോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കില്ലെന്നും സംഘടനാകാര്യങ്ങളിൽ ശ്രദ്ധ നല്‍കും. മത്സരിക്കാൻ ഇല്ലെന്ന് എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 35 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ എൻഡിഎ തിരുവന്തപുരത്ത് ഉൾപ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എൻഡിഎയിൽ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്. എസ്എൻഡിപ് എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരമാണ്. മൂന്നാംപിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം.  സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ല. എസ്എൻഡിപിയും ബിഡിജെഎസും രണ്ടാണ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു