
കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ ആർ ടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.
കടുവയെ കണ്ടെത്തിയതായി സൗത്ത് വയനാട് ഡിഎഫ് ഒ അജിത്ത് കെ രാമൻ സ്ഥിരീകരിച്ചു. അഞ്ചു വയസ്സുള്ള ആൺ കടുവയാണ്. വനപ്രദേശത്തോട് ഒരു കിലോമീറ്റർ മാത്രം അകലെയാണ് സ്ഥലം. പിടികൂടേണ്ട സാഹചര്യം ഇല്ലെന്നും രാത്രിയ്ക്കുള്ളിൽ കടുവ കാട്ടിലേക്ക് കയറാനുള്ള സാഹചര്യമൊരുക്കുമെന്നും ഡിഎഫ്ഓ പറഞ്ഞു. കടുവക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam