കെണിവെച്ച് വനംവകുപ്പ് കാത്തിരുന്നു, ഒപ്പം നൂറിലധികം ഉദ്യോഗസ്ഥരുടെ പരിശ്രമവും; ഒടുവില്‍ കടുവ കുടുങ്ങി

By Web TeamFirst Published Oct 4, 2022, 9:25 PM IST
Highlights

 നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വന്നിരുന്നത്.

ഇടുക്കി: മൂന്നാർ രാജമലയില്‍ ഇറങ്ങിയ കടുവ കെണിയില്‍ കുടുങ്ങി. നെയ്‍മക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നെയമക്കാട് നാലിടങ്ങളില്‍  കടുവയ്ക്കായി കൂടുവെച്ചിരുന്നു. നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വന്നിരുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിരിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമായിരുന്നു. നെയ്‍മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണം ചത്തു. 

click me!