ഏഴ് ദിവസം നീണ്ട തിരച്ചില്‍; വയനാട് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

By Web TeamFirst Published Jan 12, 2021, 3:09 PM IST
Highlights

വനപാലകർ കടുവയെ നിരീക്ഷിക്കുകയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊള്ളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്. 
 

വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. പാറ കവലയിലെ ആളില്ലാത്ത വീട്ടിലാണ് കടുവയെ കണ്ടത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്. വനപാലകർ കടുവയെ നിരീക്ഷിക്കുകയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊള്ളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്. 

മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കർണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ കൃഷിയിടത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലിലാണ് കടുവയെ കണ്ടെത്താനായത്.

click me!