വീണ്ടും ജീവനെടുത്ത് ടിപ്പർ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ദുരന്തം തിരുവനന്തപുരം പനവിളയിൽ

Published : Mar 20, 2024, 06:31 PM ISTUpdated : Mar 20, 2024, 06:46 PM IST
വീണ്ടും ജീവനെടുത്ത് ടിപ്പർ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ദുരന്തം തിരുവനന്തപുരം പനവിളയിൽ

Synopsis

 വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ടിപ്പർ അപകടം. പനവിള ജം​ഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്. അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ഏകദേശം 3 മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്