തിരൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ

Published : Jan 24, 2025, 01:09 PM IST
തിരൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ

Synopsis

തൃശ്ശൂർ പെരിഞ്ഞനത്ത് നിന്ന് തിരൂർ സ്വദേശിയായ യുവതിയെ തടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാലക്കാട് സ്വദേശി പിടിയിൽ

തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് തിരൂർ സ്വദേശിയായ യുവതിയെ ഇയാൾ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയത്. .

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഓട്ടോറിക്ഷ  സ്റ്റാന്റുകളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനെടുവിലാണ്  കോതപറമ്പിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.  

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി