മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; തിരൂര്‍ എസ്എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

By Web TeamFirst Published Jul 14, 2021, 11:31 PM IST
Highlights

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ പത്ര പ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  
 

മലപ്പുറം: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച തിരൂര്‍ എസ്എച്ച്ഒ  ടി പി ഹർഷാദിനെ  സ്ഥലംമാറ്റി. പകരം നിയമനം നല്‍കിയിട്ടില്ല. ഹര്‍ഷാദിനോട് മലപ്പുറം ജില്ലാ  പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ആയിരുന്നു പത്ര പ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

 


 

click me!