അൺലോക്കിൽ കൂടുതൽ ഇളവുണ്ടാകുമോ? നാളത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും, തീരുമാനം എന്താകും

By Web TeamFirst Published Jul 14, 2021, 11:07 PM IST
Highlights

വ്യാപാരികളുടെ പ്രതിഷേധം, സിനിമാഷൂട്ടിങ്ങുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയ സാഹചര്യം തുടങ്ങിയവയൊക്കെ സർക്കാർ ഗൗരവത്തോടെ കാണും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ യോഗം നാളെ ചേരും. കൊവിഡ് സാഹചര്യവും കൂടുതൽ ഇളവുകൾ നൽകണമോയെന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ചചെയ്യും. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപകമായുയരുന്ന പ്രതിഷേധവും പിണറായി സർക്കാർ ചർച്ച ചെയ്യും.

വ്യാപാരികളുടെ പ്രതിഷേധം, സിനിമാഷൂട്ടിങ്ങുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയ സാഹചര്യം തുടങ്ങിയവയൊക്കെ സർക്കാർ ഗൗരവത്തോടെ കാണും. വെള്ളിയാഴ്ച വ്യാപാരികളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യവും ശക്തമാണ്. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!