തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ട്വിസ്റ്റ്: തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി

Published : Sep 12, 2023, 01:39 PM IST
തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ട്വിസ്റ്റ്: തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി

Synopsis

പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്

കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്വിസ്റ്റ്. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. 

എന്നാൽ പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് കേസന്വേഷിച്ചെത്തിയ പൊലീസുകാർക്ക് നൽകിയിരിക്കുന്ന മൊഴി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സിയെ വിളിച്ചു, കേരളത്തിലെത്തിയാൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സഖാക്കൾ മോഷ്ടിക്കുമെന്ന് ഭയം; പരിഹാസ കഥയുമായി നടൻ സലിം കുമാർ
2001 മുതൽ ഒറ്റപ്പേര്! തുടര്‍ച്ചയായ ആറാം തവണയും പറവൂർ കോട്ട കാക്കാൻ സതീശൻ; കടുത്ത വെല്ലുവിളി ഉയര്‍‍ത്താൻ ടൈസൺ മാസ്റ്റര്‍