ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് എണ്ണ ചോർന്നു; വേളി, ശംഖുമുഖം കടൽത്തീരങ്ങളിൽ പൊതുജനത്തിന് വിലക്ക്

By Web TeamFirst Published Feb 10, 2021, 1:26 PM IST
Highlights

വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ എണ്ണ ചോർച്ച. ഫർണസ് ഓയിലാണ് ചോർന്നത്. കടലിൽ രണ്ട് കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

click me!