പിണറായി വിജയന് പിറന്നാൾ ആശംസകൾ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട് പെൺകുട്ടി

Published : Feb 25, 2023, 10:44 AM ISTUpdated : Feb 25, 2023, 10:49 AM IST
പിണറായി വിജയന് പിറന്നാൾ ആശംസകൾ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട് പെൺകുട്ടി

Synopsis

പിണറായി വിജയനെ മാതൃകയാക്കാനാണ് മാതാപിതാക്കൾ തന്നെ ഉപദേശിച്ചതെന്ന് കുട്ടി എഴുതിയ കത്തിൽ പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരി. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്കൂളിലെ വിദ്യാർഥിനിയായ ആഞ്ജലിൻ മിഥുനയാണ് 444 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന കുറിപ്പും കുട്ടി കൈമാറി. പിണറായി വിജയനെ മാതൃകയാക്കാനാണ് മാതാപിതാക്കൾ തന്നെ ഉപദേശിച്ചതെന്ന് കുട്ടി എഴുതിയ കത്തിൽ പറയുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതി കലക്ടർ ആകണമെന്നാണ് ആ​ഗ്രഹമെന്നും കുട്ടി അറിയിച്ചു. മധുര ഓമച്ചിക്കുളം ന്യൂനാദം റോഡിലെ വിഎം വിജയശരവണന്റെ മകളാണ് ആഞ്ജലിൻ മിഥുന. പ്രളയകാലത്ത് തമിഴ്നാട്ടിൽ നിന്ന് വലിയ രീതിയിലുള്ള സഹായമാണ് കേരളത്തിന് ലഭിച്ചിരുന്നത്. 

ഇരുനില വീട്, ഭൂമി, വാഹനങ്ങൾ എല്ലാമുള്ള സമ്പന്നൻ; ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയത് മൂന്ന് ലക്ഷം രൂപ
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി