പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തി; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

Published : May 16, 2023, 11:25 AM ISTUpdated : May 16, 2023, 12:02 PM IST
പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തി; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

Synopsis

സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി

പത്തനംതിട്ട: ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് കേസ്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട്  ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.
 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ