TN Prathapan MP| ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം; ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

Published : Nov 17, 2021, 01:34 PM ISTUpdated : Nov 17, 2021, 01:36 PM IST
TN Prathapan MP| ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം;  ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

Synopsis

തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു.

തൃശ്ശൂര്‍: ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ മറുനാടൻ മലയാളി ഓൺലൈൻ യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തു. എംപി നല്‍കിയ പരാതിയിലാണ് നടപടി. തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഷാജന്‍ സ്കറിയക്കെതിരെ കേസ് എടുത്തത്. തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു.

ഒരു ഹോട്ടലില്‍  സുഹൃത്തുക്കളോട് സൌഹൃദം പങ്കിടുന്ന ദൃശ്യം  എംപി മദ്യലഹരിയിലാണെന്ന പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ എംപി തന്നെ രംഗത്ത് എത്തി. തനിക്കെതിരെ  വ്യാജ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ടി എന്‍ പ്രതാപന്‍ എംപി തൃശ്ശൂര്‍ പൊലീസില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്ന, പ്രസ്തുത വീഡിയോ ഷെയർ ചെയ്തതും, അത് കാണിച്ച് ആക്ഷേപ കമന്റുകൾ ചമച്ചവരും, വ്യാജ വിവരങ്ങൾ പങ്കുവെച്ചവരും അടക്കം തന്റെ പ്രൊഫൈലിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾക്ക് താഴെയും ഈ അപവാദം ആഘോഷിച്ച മുഴുവൻ ആളുകളെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് എംപി പറഞ്ഞു. വിദ്വേഷ പ്രചരണം ശീലമാക്കിയ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തനിക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചിരുന്നുവെന്നും ഓൺലൈൻ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നുവെന്നും എംപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്