ഭൂരിപക്ഷത്തിലെ നൂൽപ്പാലം കടക്കാൻ മുന്നണികൾ; കണ്ണൂർ ഇത്തവണ ആർക്കൊപ്പം നിൽക്കും? ഇഞ്ചോടിഞ്ച് പോരാട്ടം

Published : Apr 02, 2026, 05:58 PM IST
Kannur Assembly Election 2026 Candidates

Synopsis

വിവിധ മുന്നണികൾ മാറിമാറി ഭരിച്ച കണ്ണൂർ നിയമസഭാ മണ്ഡലം ഇത്തവണയും ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എൽഡിഎഫിനായി രാമചന്ദ്രൻ കടന്നപ്പള്ളിയും, യുഡിഎഫിനായി ടിഒ മോഹനനും, ബിജെപിക്കായി സി രഘുനാഥും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും പോരാട്ടം പ്രവചനാതീതമാക്കുന്നു.

വിവിധ രാഷ്ട്രീയ മുന്നണികൾ തമ്മിൽ മാറിമാറി അധികാരം പങ്കിടുന്ന മണ്ഡലമാണ് കണ്ണൂർ. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, ധർമ്മടം, മട്ടന്നൂർ, പേരാവൂർ, കണ്ണൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി കഴിഞ്ഞ രണ്ടുതവണയും വിജയിച്ചത്. 2016-ൽ 1196 വോട്ടിനായിരുന്നു ജയം. 2021-ൽ 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ തവണ സതീശൻ പാച്ചേനി ജയിക്കുമെന്ന ഉറച്ച വിസ്വാസം യുഡിഎഫ് കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായായിരുന്നു പരാജയപ്പെട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കണ്ണൂർ മണ്ഡലപരിധിയിൽ 10,838 വോട്ടിന്റെ മേൽക്കൈയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ 26,030 വോട്ടുകളുടെ ലീഡാണ് കെ സുധാകരൻ നേടിയത്. ഈ കണക്കുകൾ തന്നെയാണഅ യുഡിഎഫിൻ്റെ പ്രതീക്ഷ. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ കണക്കുകളെല്ലാം അപ്രത്യക്ഷമാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. കഴിഞ്ഞ തദ്ദേശ തെര‍‍ഞ്ഞെടുപ്പിൽ മുമ്പത്തെ തവണയേക്കാൾ 7 പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇരുമുന്നണികളും ഒപ്പംവന്ന മുണ്ടേരി പഞ്ചായത്തടക്കം 8 പഞ്ചായത്തുകളിൽ സിപിഎമ്മിനു ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തിരുന്നു. സകല അടവുകളും പയറ്റിയിട്ടും കണ്ണൂർ കോർപറേഷൻ പിടിച്ചടക്കാൻ എൽഡിഎഫിനായില്ല. കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് അധികം നേടി കണ്ണൂർ കോർപറേഷൻ ഭരണം യുഡിഎഫ് നിലനിർത്തുകയായിരുന്നു.

2021-ലെ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ അതിശക്തമായ ത്രികോണ മത്സരമായിരുന്നു കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നടന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ (INC) സതീശൻ പാച്ചേനി 58,568 വോട്ടുകൾ നേടി തൊട്ടുപിന്നിലെത്തി. ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ 11,581 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തും എത്തുകയുമായിരുന്നു. കേവലം 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.

സ്ഥാനാർഥികൾ

ഇത്തവണയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാണ് എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും പിണറായി മന്ത്രിസഭയിൽ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയായിരുന്നു. കണ്ണൂർ നിയമസഭ മണ്ഡലം തിരിച്ചു പിടിക്കാൻ കോൺ​ഗ്രസ് ഇറക്കിയിരിക്കുന്നത് ടിഒ മോഹനനെയാണ്. 2010-ൽ കണ്ണൂർ നഗരസഭാ വൈസ് ചെയർമാനായിരുന്നു. 2020-ൽ മേയറായിരുന്നു ടിഒ മോഹനൻ. ബിജെപി ദേശീയ സമിതി അംഗം സി രഘുനാഥ് ആണ് ബിജെപി സ്ഥാനാർഥി. 2024-ൽ കണ്ണൂർ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായിരുന്നു സി രഘുനാഥ്. 2021-ൽ ധർമടത്ത് പിണറായി വിജയനെതിരെ ഇദ്ദേഹം മത്സരിച്ചിരുന്നു.

ഭരണ നേട്ടങ്ങൾ ഉയർത്തികാട്ടി തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ഇടതുസർക്കാരിൻ്റെ ദുർഭരണം അവസാനിപ്പിക്കണമെന്ന പൊതുമുദ്രാവാക്യമാണ് യുഡിഎഫ് മണ്ഡലത്തിൽ ഉയർത്തുന്നത്. ശക്തമായ മത്സരം തന്നെയായിരിക്കും ഇത്തവണ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ ഉണ്ടാകുക എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു, സീനിയർ സിവിൽ പൊലീസ് ഓഫിസറിനാണ് മർദ്ദനമേറ്റത്; മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി
പഠിച്ചാൽ ജോലി, പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ്; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എൽഡിഎഫും യുഡിഎഫും; പ്രകടനപത്രികയിലെ വമ്പൻ പ്രഖ്യാപനങ്ങൾ