Kerala Rain : കേരളത്തിന്‍റെ മാനം തെളിഞ്ഞു; 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല, ഒറ്റപ്പെട്ട മഴയ്ക്ക് മാത്രം സാധ്യത

Published : Jul 24, 2022, 06:30 PM IST
Kerala Rain : കേരളത്തിന്‍റെ മാനം തെളിഞ്ഞു; 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല, ഒറ്റപ്പെട്ട മഴയ്ക്ക് മാത്രം സാധ്യത

Synopsis

അടുത്ത അഞ്ച് ദിവസം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞേക്കും. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത. അടുത്ത അഞ്ച് ദിവസം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കില്ല. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

24-07-2022 & 25-07-2022: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി; പിന്നാലെ പെയ്ത മഴയില്‍ റോഡ് തകര്‍ന്ന് തരിപ്പണം, വിവാദം

വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD - GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത കാസർകോട് ജില്ലയിൽ കൂടുതൽ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. കാസർകോട് ജില്ലയിൽ കൂടുതൽ സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. കാസർകോട് ജില്ലയിൽ കൂടുതൽ സാധ്യത .
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. കാസർകോട് ജില്ലയിൽ കൂടുതൽ സാധ്യത .

മാടായിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു

അതേസമയം കണ്ണൂർ മാടായിയിൽ ചൂട്ടാട് അഴിമുഖത്ത് ഇന്ന് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ബീച്ച് റോഡ് സ്വദേശി ജോണി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്