പാർട്ടി നിലപാടിനോട് ചേരാത്ത നടപടി; ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

Published : Jul 24, 2022, 05:42 PM IST
പാർട്ടി നിലപാടിനോട് ചേരാത്ത നടപടി; ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

Synopsis

കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ  ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല.

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധവ വിവാദത്തിൽ എംഎം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു

കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ  ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. 

 

അതേസമയം സമ്മേളനത്തിൽ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് ഇടത് മുഖമില്ലെന്നും ഇടതു സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തിൽ ആക്ഷേപം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ഗുരുതര വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കൊന്നും തന്നെ ജില്ലാ സമ്മേളനത്തിൻ്റെ സമാപന വേദിയിൽ കാനം മറുപടി പറഞ്ഞില്ല. 

ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം.  ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.

സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്.  പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം . സമ്മേളനം വൈകീട്ട് സമാപിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ധാർമികത എംഎൽഎമാർക്ക് മാത്രമല്ല മന്ത്രിക്കും ബാധകം': ഗണേഷ് കുമാർ രാജിവയ്ക്കണമെന്ന് വി മുരളീധരൻ
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു