ദുരിതാശ്വാസ പ്രവർത്തനം; 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പക്ഷേ എല്ലാ സ്കൂളുകൾക്കും അവധിയില്ല

By Web TeamFirst Published Aug 7, 2022, 6:40 PM IST
Highlights

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്ക് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുള്ളത്

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്ക് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയാണ് അറിയിച്ചത്. ആലപ്പുഴ ജില്ലയിലാകട്ടെ കുട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ്. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധിയെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു.

അമ്മ ദുബായിക്ക് പോയി, എത്തിയത് പാകിസ്ഥാനിൽ; 20 വർഷം തടങ്കൽ-തെരുവ് ജീവിതം, യൂട്യൂബിൽ മകൻ കണ്ടെത്തി, അത്ഭുതകരം!

അതേസമയം സംസ്ഥാനത്ത് മഴ ഭീഷണി വീണ്ടും സജീവമാക്കി ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നാണ് സൂചന. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. മലയോര മേഖലകളിലാകട്ടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമായേക്കുമെന്ന സൂചനകൾക്കിടെ കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം , ഇടുക്കി , തൃശ്ശൂർ , പാലക്കാട്‌ , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയാകട്ടെ 9 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോട്ടയം , ഇടുക്കി , തൃശ്ശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ചോദ്യം: അതിജീവിതയ്ക്ക് ഒപ്പമാണോ? ഉത്തരം: സത്യത്തിനൊപ്പം; അത് ആരുടെ ഭാഗത്താണെങ്കിലും അവർ ജയിക്കും: കുഞ്ചാക്കോ

click me!