ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ

Published : Aug 17, 2026, 08:23 AM IST
chingam 1

Synopsis

മലയാളിക്ക് കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണും മനസുമുലച്ച ദുരിതപ്പെരുംപെയ്ത്തിലും മലയാളിയെ കാത്തത് ഒരുമയാണ്. ആ ഒരുമയുടെ കരുത്തിൽ പൊന്നോണത്തെ വരവേൽക്കാം.

തിരുവനന്തപുരം: ഇന്ന് ചിങ്ങപ്പിറവി. മലയാളിയുടെ സംസ്കാരവുമായും ജീവിതവുമായും ഏറ്റവും ചേർന്നുനിൽക്കുന്ന മാസമാണ് ചിങ്ങം. കർക്കടക മാസത്തിലെ പഞ്ഞവും പേമാരിയും മാറി മലയാള നാട് സമൃദ്ധിയിലേക്ക് ഉണരുന്ന മാസം എന്ന് പഴയ സങ്കല്പം. ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങം നമ്മുടെ മനസ്സിൽ സുവർണ്ണ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ മലയാളിക്കും പുതുവർഷപ്പിറവിയാണ് പൊന്നിൻ ചിങ്ങം. ഇനി പ്രകൃതിയുടെ ഭാവമാറ്റം. എങ്ങും പൂവിളികൾ. മണ്ണറിഞ്ഞ്. കാത്ത് പരിപാലിച്ചതൊക്കെ വിളവെടുക്കുന്ന കാലം. മലയാളിക്ക് കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണും മനസുമുലച്ച ദുരിതപ്പെരുംപെയ്ത്തിലും മലയാളിയെ കാത്തത് ഒരുമയാണ്. ആ ഒരുമയുടെ കരുത്തിൽ പൊന്നോണത്തെ വരവേൽക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ ഉടക്കി, 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല, കെഎസിയുടെ അടുപ്പക്കാരനെ വെട്ടി; പ്രധാന നിയമനങ്ങൾ വൈകുന്നു
വിജയ് സർക്കാരിന്റെ 100 ദിവസം; പ്രതിപക്ഷത്തെ ദുർബലമാക്കി മുന്നോട്ട്, കരുത്തായി വിജയ്‍യുടെ സ്വീകാര്യത, അഴിമതി വിരുദ്ധ നിലപാടും നേട്ടം