Today’s News Headlines: ഡോക്ടറെ വെട്ടിയതിൽ പ്രതിഷേധം, ശബരിമല സ്വർണ കവർച്ചയിൽ നിയമസഭയിലും പ്രതിഷേധം, ന്യൂ മാഹി ഇരട്ടക്കൊലയിൽ വിധി

Published : Oct 08, 2025, 09:21 PM IST
thamarassery docto attack case sanoop and wife

Synopsis

താമരശ്ശേരിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം, ശബരിമല സ്വർണക്കവർച്ചാ വിവാദം, ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ ഇ.ഡി. റെയ്ഡ് എന്നിവയായിരുന്നു ഇന്നത്തെ പ്രധാന സംഭവങ്ങൾ.  

റെ വാര്‍ത്തകളുള്ള പകലാണ് കടന്നുപോയത്. ഞെട്ടിക്കുന്ന താമരശ്ശേരിയിലെ ആക്രമണം മുതൽ ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിലും നിര്‍ണായക സംഭവവികാസങ്ങളാണ് ഇന്ന് അരങ്ങേറിയത്. ഭൂട്ടാൻ കള്ളക്കടത്തും ന്യൂമാഹി കൊലപാതകവുമടക്കം ഏറെ സുപ്രധാനമായ ഇന്നത്തെ പ്രധാന വാര്‍ത്തകൾ അറിയാം.

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ, പ്രതിഷേധവുമായി ഡോക്ടർമാർ

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ അച്ഛനായ സനൂപാണ് ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ ഡോ. വിപിൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ സനൂപിനെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുത്തു. ഇതിൽ പ്രതിഷേധിച്ച് നാളെ ഡോക്ടർമാരുടെ സംഘടന സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഒപി ബഹിഷ്കരിക്കുകയും ചെയ്യും.

ശബരിമല സ്വർണകവർച്ച: നിയമസഭയിൽ പ്രതിഷേധം, ഭരണ-പ്രതിപക്ഷ തർക്കം

ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദ്വാരപാലക ശിൽപം ഏത് കോടീശ്വരന്റെ കയ്യിലാണെന്ന് കടകംപള്ളി സുരേന്ദ്രന് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചതിനെ തുടർന്ന് തെളിയിക്കാൻ കടകംപള്ളി വെല്ലുവിളിച്ചു. ബിജെപി ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.

സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അറിവില്ലാതെയെന്ന് തന്ത്രി

ദ്വാരപാലക സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് തൻ്റെ അറിവില്ലാതെയെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതും തൻ്റെ അനുമതിയോടെ ആയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. തന്ത്രിയെ വിവാദത്തിൽ ആക്കാൻ ഇല്ലെന്നും എല്ലാ കാര്യങ്ങൾക്കും രേഖകൾ ഉണ്ടെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് ബോർഡിൻ്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് അന്നത്തെ എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.

ഭൂട്ടാൻ കാർ കള്ളക്കടത്ത്: ദുൽഖറിൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിലടക്കം ഇ.ഡി. പരിശോധന

ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി. വിദേശനാണ്യ വിനിമയ ചട്ടലംഘനവും ഹവാല ഇടപാടും നടന്നെന്ന നിഗമനത്തിലാണ് ഇ.ഡി. ചെന്നൈയിലായിരുന്ന ദുൽഖർ സൽമാനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ദുൽഖറിൻ്റെ വീട്ടിലെ പരിശോധന 13 മണിക്കൂർ നീണ്ടു.

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആർ.ബി.ഐ. മാനദണ്ഡപ്രകാരം ബാങ്കുകൾക്ക് നിർദേശം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളത്തോടുള്ള ചിറ്റമ്മനയം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദുരന്തബാധിതരുടെ വസ്തുക്കളുടെ ജപ്തി ഹൈക്കോടതി വിലക്കുകയും ബാങ്കുകളെ കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.

ന്യൂ മാഹി ഇരട്ടക്കൊല കേസ്: 14 സി.പി.എം. പ്രവർത്തകരെയും വെറുതെവിട്ട് കോടതി

2010 മെയ് 28 ന് നടന്ന ന്യൂ മാഹി ഇരട്ടക്കൊല കേസിൽ 14 സി.പി.എം. പ്രവർത്തകരെയും തലശ്ശേരി കോടതി വെറുതെ വിട്ടു. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ടി.പി.യുടെ കൊലയാളികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഉൾപ്പെടുന്നു. ആർ.എസ്.എസ്. പ്രവർത്തകരായ വിജിത്തിനെയും സിനോജിനെയും ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്ന കേസായിരുന്നു ഇത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു