Top Headlines Today ട്രംപ് ഉറ്റുനോക്കുന്നു, സുപ്രധാനമായ മോദി - ഷീ ചർച്ച ഇന്ന്; തുരങ്ക പാത നിർമാണത്തിന് ഇന്ന് തുടക്കം, പ്രധാന വാർത്തകൾ

Published : Aug 31, 2025, 07:00 AM IST
PM Modi in Tianjin

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും ഇന്ന് കൂടിക്കാഴ്ച നടത്തും. മൻ കി ബാത്ത് ഇന്നും നടക്കും. വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്ക പാതയുടെ നിർമാണോദ്ഘാടനവും ഇന്ന് നടക്കും.

യുഎസ് ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ് ഇന്നത്തെ പ്രധാന സംഭവം. ഒപ്പം നരേന്ദ്ര മോദിയുടെ മൻ കി ബാത്തും ഇന്നാണ്. കൂടാതെ വയനാടിന്‍റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് മുഖ്യമന്ത്രി തുടക്കമിടുന്നുണ്ട്.

ട്രംപിനെ വീർപ്പുമുട്ടിക്കുന്ന 45 മിനിറ്റ്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ പരസ്പര ബന്ധം മെച്ചപ്പെടുത്താൻ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും

മൻ കി ബാത്ത് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ഇന്ന്. യുഎസ് തീരുവ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ അതിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായേക്കും.

തുരങ്കപാത വരുന്നു

വയനാടിന്‍റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് തുടക്കം. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ആനക്കാംപൊയില്‍ - കളളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും

വോട്ട് അധികാർ യാത്ര നാളെ അവസാനിക്കും

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര നാളെ അവസാനിക്കും. നാളെ ഗാന്ധി മൈതാനത്ത് നിന്നുംഅംബേദ്കർ പ്രതിമ വരെയാണ് പദയാത്ര. പരമാവധി ഇന്ത്യ സഖ്യ നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമം

അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടനം നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. പ്രത്യേക അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യും. ഒളിവിൽ പോകാൻ ശ്രമിക്കവേ പിടികൂടിയത് ഇന്നലെ രാത്രിയാണ് ഇയാൾ അറസ്റ്റിലായത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്