Today’s News Headlines: ശബരിമല കവർച്ചയിൽ നിർണായക നീക്കങ്ങൾ; രാഹുൽ വീണ്ടും സജീവം, ട്രംപിൻ്റെ ഗാസ സമാധാന ഉച്ചകോടിയും

Published : Oct 13, 2025, 06:59 AM IST
Rahul Mamkootathil

Synopsis

ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ സജീവമാകുന്നു. കൂടാതെ, ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന ഉച്ചകോടിയും ഇന്ന് നടക്കും.

ബരിമല സ്വര്‍ണക്കവര്‍ച്ചയിൽ വലിയ സംഭവ വികാസങ്ങൾ നടക്കാൻ സാധ്യതയുള്ള പകലിലേക്കാണ് നമ്മൾ കാലെടുത്ത് വച്ചിരിക്കുന്നത്. ഒപ്പം ഷാഫിക്ക് മര്‍ദ്ദനമേറ്റതിലും രാഹുൽ മാങ്കൂട്ടം സജീവമാകുന്നതും തുടങ്ങി ട്രംപിൻ്റെ ഗാസ സമാധാന ഉച്ചകോടി വരെയുള്ള ദിവസം ഇന്ന് വായിച്ചിരിക്കേണ്ട് പ്രധാന വാര്‍ത്തകൾ അറിയാം.

ശബരിമല സ്വർണ്ണക്കവർച്ച; പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി

ശബരിമല ദ്വാരപാലക സ്വർണ്ണക്കവർച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി. ഒരുങ്ങുകയാണ്. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഇതിനായി സന്നിധാനത്തുനിന്നും ബെംഗളൂരുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. റാന്നി കോടതിയിൽ ഉടൻ എഫ്.ഐ.ആർ. സമർപ്പിക്കും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും  അന്വേഷണം ആരംഭിച്ചു

സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം ആരംഭിച്ചു. വിവരശേഖരണം തുടരുന്ന ഇ.ഡി. തെളിവുകൾ ശേഖരിച്ച ശേഷം ഇ.സി.ആർ. (Enforcement Case Information Report) രജിസ്റ്റർ ചെയ്യും. അമിക്കസ് ക്യൂറി പരിശോധന: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ സ്ട്രോങ് റൂം പരിശോധന സന്നിധാനത്ത് തുടരുകയാണ്. ദ്വാരപാലക പാളികളുടെ പരിശോധന പൂർത്തിയാക്കി. സന്നിധാനത്തെ പരിശോധനയ്ക്ക് ശേഷം ആറന്മുളയിലെ സ്ട്രോങ് റൂമിലും പരിശോധന നടത്തും. സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തും. യുവമോർച്ചയുടെ പ്രതിഷേധം സെക്രട്ടേറിയറ്റിലേക്കാണ്.

ഷാഫി പറമ്പിലിന് മർദനം: എസ്പിയുടെ കുറ്റസമ്മതം ആയുധമാക്കി കോൺഗ്രസ്

ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ മർദനത്തിൽ പോലീസ് വീഴ്ചയുണ്ടായെന്ന എസ്.പി.യുടെ 'കുറ്റസമ്മതം' കോൺഗ്രസ് ആയുധമാക്കുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. ഷാഫി പറമ്പിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് ഇന്ന് ഷാഫിയെ സന്ദർശിക്കും.

ക്രൈസ്തവ സഭകളെ ചേർത്തുനിർത്താൻ മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സഭകളെ ചേർത്തുനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കുന്നു. ഭിന്നശേഷി അധ്യാപക സംവരണ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സഭയുടെ പ്രതിഷേധത്തിന് പിന്നാലെ മാനേജ്മെൻ്റുകളുടെ അധ്യാപക നിയമനത്തിന് സർക്കാർ അംഗീകാരം നൽകാൻ നീക്കമുണ്ട്. മുനമ്പം ഭൂമി വിവാദത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും.

രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ സജീവമാകുന്നു

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട്ടെ പൊതുപരിപാടികളിൽ സജീവമാകുന്നു. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് രാഹുൽ ഇന്ന് എത്തും. രാഹുലിനെ സ്വീകരിക്കാൻ മുസ്ലീം ലീഗ് ഫ്ലക്സ് ബോർഡുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, പരിപാടിയിൽ പ്രതിഷേധിക്കാനായി ഡി.വൈ.എഫ്.ഐ.യും ബി.ജെ.പി.യും രംഗത്തുണ്ട്.

ട്രംപിൻ്റെ ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

യു.എസ്. പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ നടക്കും. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഹമാസും ഇസ്രയേലും തമ്മിൽ ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് സൂചന. അതേസമയം, യു.എസ്. പ്രസിഡൻ്റിൻ്റെ ആദ്യ സന്ദർശനം ഇസ്രയേലിലാണ്. ട്രംപിനെ വരവേൽക്കാൻ ടെൽ അവീവിൽ വലിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും