ഒന്നര കിലോയിൽ നിന്ന് 394 ഗ്രാമായി കുറഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം; ഞെട്ടിച്ച കണ്ടത്തെൽ, ഇന്നത്തെ പ്രധാന വാർത്തകൾ

Published : Oct 06, 2025, 07:04 PM IST
unnikrishnan potty

Synopsis

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണത്തിൽ വൻ കുറവ് വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതോടൊപ്പം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ അതിക്രമ ശ്രമവും ഇന്നത്തെ പ്രധാന വാർത്തകളിൽപ്പെടുന്നു.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായുള്ള ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ ഇന്നലെ കേരളത്തെയാകെ ‌ഞെട്ടിച്ചു. ഒന്നര കിലോയിൽ നിന്ന് 394 ഗ്രാമായാണ് തൂക്കം കുറഞ്ഞത്. അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതകൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂട് കനത്തിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ കോടതിക്കുള്ളിൽ അഭിഭാഷകന്‍റെ അതിക്രമ ശ്രമവും ഇന്നത്തെ പ്രധാന വാർത്തയാണ്.

സ്വർണം പോയ വഴി?

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായി ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. എല്ലാ വിവരങ്ങളും അന്വേഷിക്കട്ടെയെന്നായിരുന്നു പത്മകുമാറിന്‍റെ പ്രതികരണം.

ബിഹാറിൽ തെരഞ്ഞെടുപ്പ് ചൂട്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോടെട്ടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ ആറിനും പതിനൊന്നിനും നടക്കും.14നാണ് വോട്ടെണ്ണൽ. ഇന്നേക്ക് കൃത്യം 31-ാം നാൾ ബിഹാർ പോളിംഗ് ബൂത്തിലേക്ക്. 243 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 121 മണ്ഡലങ്ങളില്‍ ആദ്യ ഘട്ടം പോളിംഗ് നവംബര്‍ ആറിന് നടക്കും. രണ്ടാം ഘട്ടത്തില്‍ 122 മണ്ഡലങ്ങള്‍ നവംബര്‍ 11നും വിധിയെഴുതും. 14ന് വോട്ടെണ്ണി 16 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും. നവംബര്‍ 22 വരെയാണ് ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി. ആദ്യഘട്ടത്തില്‍ 17നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

കഫ് സിറപ്പ് ഉപയോഗത്തിൽ നിബന്ധനകൾ

കഫ് സിറപ്പ് ഉപയോഗത്തിൽ നിബന്ധനകൾ കർശനമാക്കി ആരോഗ്യവകുപ്പ്. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുതെന്നാണ് നിർദ്ദേശം. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്. ഇതിനായി ബോധവത്കരണം ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ച് ഡോസ് നിശ്ചയിക്കുന്നതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാനും പാടില്ല.

ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ അതിക്രമശ്രമം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ കോടതിക്കുള്ളിൽ അഭിഭാഷകന്‍റെ അതിക്രമ ശ്രമം. രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതനധർമ്മത്തെ ചീഫ് ജസ്റ്റിസ് അപമാനിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിക്രമം. കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെതിരെ കേസ് എടുക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ വിട്ടയച്ചു.

രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

പാലക്കാട് പല്ലശ്ശനയിൽ ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ഇതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. നിയമപരമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ കുടുംബവും പ്രതികരിച്ചു

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്. അമേരിക്കൻ ഗവേഷകരായ മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷകൻ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. അവയവാറ്റം മുതൽ കാൻസർ ചികിത്സ വരെയുള്ള രംഗങ്ങളിൽ നിർണായകമായ ഗവേഷണമാണ് നൊബേലിലൂടെ ആദരിക്കപ്പെടുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം